
Rain was playing its power play.
the outskirts of Thiruvananthapuram,
My shelter was luckily a canteen!
Took a seat, ordered a cup of black tea
and emptied out my water colour kit…
പണ്ട് പ്രൈമറി സ്കൂളില്‍ പഠിക്കുമ്പോഴാണ്
ആദ്യമായി നെയ്യാര്‍ ഡാമില്‍ പോകുന്നത്.
സര്‍ക്കാര്‍ ബസ്സിലായിരുന്നു അന്നത്തെയൊക്കെ എസ്കര്‍ഷനെന്നാണ് ഓര്‍മ്മ.
ഡാമിലേക്കുള്ള പഠനയാത്രയെപ്പറ്റിയും
അവിടെയുള്ള ജീവന്‍ തുളുമ്പുന്ന പ്രതിമകളെക്കുറിച്ചുമൊക്കെ
അന്നു ടീച്ചര്‍ ഞങ്ങളെക്കൊണ്ട് വിവരണമെഴുതിച്ചിരുന്നു.
പിന്നീട് കാഴ്ചകാണാനും ചിത്രം വരയ്ക്കാനുമൊക്കെയായി
എത്രയോ തവണ ഇവിടെ വന്നിരിക്കുന്നു.
മുതിര്‍ന്നപ്പോല്‍ യാത്ര കൂട്ടുകാരോടൊപ്പം ബൈക്കിലായെന്നുമാത്രം.
പൊന്മുടി.
തിരുവനന്തപുരത്തിന്റെ സ്വന്തം ഹില്‍സ്റ്റേഷന്‍.
തമ്പാനൂരില്‍നിന്നും രാവിലെ ഒരു ബസ്സുണ്ട്. കോളേജ് വിട്ട് വീട്ടിലെത്തുന്ന അതേ സമയം തിരിച്ചെത്താം.
മലമുകളില്‍ ബിയറു കിട്ടും.
അത് കുടിച്ചിട്ട് കുപ്പി എവിടെയെങ്കിലും എറിഞ്ഞ് പൊട്ടിക്കാം.
പെണ്‍കുട്ടിയേയും കൊണ്ടാണ് ഒറ്റയ്ക്കു പോകുന്നതെങ്കില്‍ ആയോധനകലകളെന്തെങ്കിലും പഠിച്ചിരിക്കുന്നത് നന്നായിരിക്കും.
പണ്ട് ഇവിടം മുതല്‍ തിരുവനന്തപുരം വരെയുള്ള 65കിലോമീറ്റര്‍ റോഡില്‍ രാത്രിയില്‍ നെടുനീളെ വെച്ചൊരു വാളിനെ മറക്കുവാനാകുമോ എന്നെങ്കിലും?
ഇത് തിരുവനന്തപുരത്തുള്ള മ്യൂസിയത്തിന്റെ കിഴക്കുഭാഗത്തെ മറ്റൊരു ദൃശ്യം.
ഇവിടെയുള്ള ഐസ്ക്രീം പാര്‍ലറുകളില്‍ കോണ്‍ ഐസ്ക്രീം മാത്രമേ കിട്ടൂ.
കഴിച്ചു കഴിഞ്ഞ് ബാക്കിവരുന്നത് തോന്നിയിടത്തെറിഞ്ഞുപോകലാണല്ലോ നമ്മുടെ ശീലം.
അപ്പോ ഇതുതന്നെയാണ് നല്ലത്.
ദില്ലിയില്‍നിന്നും വന്ന മത്തായിയുടെയും എന്റെയും വക രണ്ടു റൗണ്ട് ഐസ്ക്രീം കഴിച്ചുകഴിഞ്ഞപ്പോഴാണ് ശശാങ്കന് അതോര്‍മ്മ വന്നത്.
'ഷുഗര്‍'.
ഉടനേ ഓടി ഗുളികയ്ക്ക്.