Showing posts with label martin. Show all posts
Showing posts with label martin. Show all posts

Monday, April 20, 2009

the cart without bull . കാളയില്ലാത്ത വണ്ടി


The trip to ‘Thovala’ with Martin was
the most fruitful one in my life as an artist.
Lotus ponds, coconut groves,
fields with paddy and “jamanthi” flowers
and the never ending breeze
with the smell of “kolunthu” are the specialties of Thovala.
The small rock hillocks looks like
mud cakes made by God
when he was a small kid.
തോവാളയിലെ പൂച്ചന്ത കണ്ടുമടങ്ങുമ്പോഴാണ്
വഴിയോരത്ത് ഈ കാളയില്ലാത്ത വണ്ടി കണ്ടത്. വേറൊന്നുമാലൊചിച്ചില്ല.
അവിടെ കുത്തിയിരുന്നു. വര തുടങ്ങി.
മാര്‍ട്ടിന്‍ കൂടെത്തന്നെയുണ്ട്.
ഒന്ന്.. രണ്ട്.. മൂന്ന്... നാല് .. ആളുകള്‍ കൂടിക്കൂടി വന്നു.
കാഴ്ചകാണാന്‍ വന്നവരല്ല. പണിക്കാര്‍.
ഞാനിരുന്നത് ഒരു വര്‍ക്ക് ഷോപ്പിന്റെ പണിമുറ്റത്തായിരുന്നു.
പുലര്‍ച്ചയായതിനാല്‍ അറിഞ്ഞില്ല.
നിമിഷനേരം കൊണ്ട് എനിക്കുചുറ്റും യന്ത്രങ്ങളും
കവചങ്ങളും പണിയായുധങ്ങളും നിരന്നു.
എണ്ണയുടെയും ഗ്രീസിന്റെയും ഗന്ധം.
തട്ടലിന്റെയും മുട്ടലിന്റെയും ചുറ്റികക്കൊട്ടലിന്റെയും ശബ്ദം.
കടുക്കുന്ന വെയില്‍.
അതുകൊണ്ടെന്താ..
ചിത്രം വേഗം തീര്‍ക്കാന്‍ പറ്റി.


Wednesday, October 15, 2008

The bull without cart . വണ്ടിയില്ലാത്ത കാള


.
It was a sultry afternoon.
The dirty dust of the Nagarkovil was showering all over our bodies with the hot and naughty wind.
This bull was resting in the middle of the road and we were on the broken slabs over the sewage near the bus stand.
Martin brought some stones to prevent my paper from flying off.
We were really mad.
A crowd appeared to watch this tamasha.
.
മാര്‍ട്ടിനോടൊപ്പം തോവാളയിലും മറ്റും കറങ്ങിയ കൂട്ടത്തില്‍ ചെയ്ത രണ്ടു ചിത്രങ്ങളായിരുന്നു “വണ്ടിയില്ലാത്ത കാള“യും “കാളയില്ലാത്ത വണ്ടി“യും.
ഞാന്‍ പയ്യന്നൂരിലേക്കും പിന്നീട് അടൂരേക്കും പോയപ്പോള്‍ വീട്ടില്‍ അച്ഛനും അമ്മയും ഒറ്റയ്ക്കായിരുന്നു.
അവരെ കാണാനായി വല്ലപ്പോഴും എത്തുന്ന എന്നെ പൂമുഖത്തുവച്ചിരുന്ന ഈ ചിത്രം പലപ്പോഴും അസ്വസ്ഥനാക്കി.
.

Friday, August 1, 2008

Sword > Ponmudi . വാളേ വാള്‌



Do you know that the record for producing the longest sword in the world is belonging to me?
It began from the hill top of Ponmudi and ended at the Thampanur bus stand, Thiruvananthapuram.
It was the same day on which Sasankan fell down from his bike for the first time.
Thanks to Mathayi who took the trouble of carrying me all the way down on his bike (and helped me to sit in an ideal ‘back to back’ posture to deliver that wonderful sword!).
The trace of that sword which divided the 65km road in to two exact parts (65km each) might have been faded. But those memories will never fade.

പൊന്മുടി.

തിരുവനന്തപുരത്തിന്റെ സ്വന്തം ഹില്‍സ്റ്റേഷന്‍.

തമ്പാനൂരില്‍നിന്നും രാവിലെ ഒരു ബസ്സുണ്ട്‌. കോളേജ്‌ വിട്ട്‌ വീട്ടിലെത്തുന്ന അതേ സമയം തിരിച്ചെത്താം.

മലമുകളില്‍ ബിയറു കിട്ടും.

അത്‌ കുടിച്ചിട്ട്‌ കുപ്പി എവിടെയെങ്കിലും എറിഞ്ഞ്‌ പൊട്ടിക്കാം.

പെണ്‍കുട്ടിയേയും കൊണ്ടാണ്‌ ഒറ്റയ്ക്കു പോകുന്നതെങ്കില്‍ ആയോധനകലകളെന്തെങ്കിലും പഠിച്ചിരിക്കുന്നത്‌ നന്നായിരിക്കും.

പണ്ട്‌ ഇവിടം മുതല്‍ തിരുവനന്തപുരം വരെയുള്ള 65കിലോമീറ്റര്‍ റോഡില്‍ രാത്രിയില്‍ നെടുനീളെ വെച്ചൊരു വാളിനെ മറക്കുവാനാകുമോ എന്നെങ്കിലും?