Monday, July 28, 2008

lodhi gardens . ലോധി പൂന്തോട്ടം
Lodhi Gardens is a park in Delhi, India.

It contains architectural works of the Lodhis, a pashtun Muslim dynasty which ruled much of Northern India during the 16th century.

The gardens are situated between Khan Market and Safdarjung's Tomb on Lodhi Road.


നാട്ടില്‍ മലകളും മരങ്ങളുമാണ്‌ മണ്ണിന്റെ സൗന്ദര്യമെങ്കില്‍ ദില്ലിയില്‍ കെട്ടിടക്കെട്ടുകളാണ്‌ ഏറെ വശ്യം.

മുഗളന്മാരുടെ വാസ്തുവൈവിധ്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നമ്മെ കോരിത്തരിപ്പിക്കും.

ഇത്‌ ലോധി പൂന്തോട്ടം.

ദൈവവും മനുഷ്യനും ഒരുമിച്ചൊരുക്കിയ ഒരു ജുഗല്‍ബന്ദി.

ചെങ്കല്ലും ഇലപ്പച്ചയും ഒത്തുചേരുന്നത്‌ അതേ സുവര്‍ണ്ണസൂത്രവാക്യത്തില്‍!

മറ്റേതൊരു പൂന്തോട്ടത്തിലേയും പോലെ ഇവിടെയും ഇണ കൂടെയില്ലെങ്കില്‍ അസൂയ മൂത്ത്‌ മരിക്കേണ്ടിവരും.

Saturday, July 26, 2008

water water everywhere . കള്ളും വള്ളവും വെള്ളവും


This is Champakkulam, where four rivers flow parallel towards the Arabian Sea.
A place in Kuttanad (Alappuzha district in Kerala) famous for the three ‘k’s.
Kallu (toddy), kappa (tapioca) and karimeen (a fresh water fish) .
ഒരാള്‍ക്ക്‌ കള്ളുകുടിച്ചാല്‍ ഉടന്‍ വയറിളക്കമാണെന്നു കരുതുക.
ഇനി ഒരു രാത്രി അയാള്‍ ഒരു മുറിയില്‍ അകപ്പെട്ടെന്നു കരുതുക.
പാതിരാത്രിയായപ്പോ അയാള്‍ക്ക്‌ അതിഭയങ്കര ദാഹം വന്നെന്നു കൂടി കരുതുക.
അവിടെ ആകെയുള്ളത്‌ കൂടെയുള്ളവര്‍ കഴിച്ചു ബാക്കിവച്ച ഒരുതുടം കള്ള്‌!
സുഹൃത്തേ, താങ്കളാണെങ്കില്‍ എന്തുചെയ്യും?

Friday, July 25, 2008

ice cream . ഐസ്‌ ക്രീം!Nature changes its wallpaper everyday in the museum grounds.
That’s why the people of Thiruvananthaupuram like to go there.
Everyday it refreshes us with a difference.
In this ever fresh ambiance you may consume any number of ice-creams from the eco-friendly parlors at the eastern side of the park.
That’s what happened to Sasankan once

ഇത്‌ തിരുവനന്തപുരത്തുള്ള മ്യൂസിയത്തിന്റെ കിഴക്കുഭാഗത്തെ മറ്റൊരു ദൃശ്യം.

ഇവിടെയുള്ള ഐസ്ക്രീം പാര്‍ലറുകളില്‍ കോണ്‍ ഐസ്ക്രീം മാത്രമേ കിട്ടൂ.

കഴിച്ചു കഴിഞ്ഞ്‌ ബാക്കിവരുന്നത്‌ തോന്നിയിടത്തെറിഞ്ഞുപോകലാണല്ലോ നമ്മുടെ ശീലം.

അപ്പോ ഇതുതന്നെയാണ്‌ നല്ലത്‌.

ദില്ലിയില്‍നിന്നും വന്ന മത്തായിയുടെയും എന്റെയും വക രണ്ടു റൗണ്ട്‌ ഐസ്ക്രീം കഴിച്ചുകഴിഞ്ഞപ്പോഴാണ്‌ ശശാങ്കന്‌ അതോര്‍മ്മ വന്നത്‌.

'ഷുഗര്‍'.

ഉടനേ ഓടി ഗുളികയ്ക്ക്‌.

Thursday, July 24, 2008

Shameless cat . നാണമില്ലാത്ത പൂച്ച


I was in search of some peacocks.
They were everywhere in that area of Trichi.
Some were with tails some without that.
Some were in Singles and others in groups.
But the moment I took my brush, they became ashamed and moved away.
Then this shameless cat that was sleeping on a cement bunch woke up, looked at me and gave a teasing smile.
തൃച്ചി.
പട്ടണത്തില്‍ നിന്നും ദൂരെ ഒരു പാര്‍പ്പിടമേഘല.
എത്ര വിചിത്രം, മയിലുകള്‍!
അവയെ എവിടെയും കാണാം.
വാലുള്ളവ, വാലില്ലാത്തവ.
ഒറ്റയ്ക്ക്‌, കൂട്ടമായി.
പാതയോരത്തും പൊന്തക്കാടുകളിലും വീടിന്റെ പിന്നാമ്പുറത്തും ചിലപ്പോള്‍ നടുറോഡില്‍ പോലും!
എന്നാല്‍ (ശ്രീനിവാസന്‍ പറയുമ്പോലെ) ഇത്‌ ഒരു മയിലല്ല.
ഒരു പൂച്ച.
മയിലുകള്‍ എന്റെ ബ്രഷ്‌ കണ്ടപ്പോഴേ നാണം കൊണ്ട്‌ ഓടിയൊളിച്ചുകളഞ്ഞു.
ഇവനാണെങ്കിലോ, നാണം എന്തെന്നേ അറിയില്ല.
കണ്ടില്ലേ നോക്കുന്നത്‌.

Wednesday, July 23, 2008

A coastal lunch . തുറയിലെ ഊണ്‌


The life in the costal areas of kerala is something different.
Not talking about the beaches like kovalam or somatheeram.
Should go the fishermen’s villages.
See some dark men, women, dogs, children, red mud paths near the rocky fences and hundreds of tiny gray huts surrounded by thousands of coconut trees.
On a sunny afternoon you’ll see a yellow still life with wooden boats and brown fishing nets with a backdrop of a mosque or church.

Whenever I see this picture, I remember the lunch I had on that day from a small ‘tea shop’ with my friend.
The meals were served on plantain leaves.
The side dishes were spicy.
And the ‘special’ for the day was fresh fish fry.
വിഴിഞ്ഞത്തേക്കു പോകുന്ന വഴിയാണ്‌.
ഉച്ച കഴിഞ്ഞ സമയം.
കടലില്‍ നോക്കിയാല്‍ കണ്ണു പൊള്ളും.
കരയില്‍ പുതുതായിത്തീര്‍ത്ത ചെമ്മണ്‍ പാത.
കടലുകേറാതിരിക്കാന്‍ പാറക്കല്ലുകളുടെ പാറാവ്‌.
ഈചിത്രം കാണുമ്പോഴൊക്കെ അന്നു കഴിച്ച ഊണാണോര്‍മ്മ വരുന്നത്‌.
വറുത്ത അയലയും വെളുത്ത ചോറും.
കനത്ത കഷ്ണങ്ങളുള്ള സാമ്പാറും തോരനും.
ഉടുപ്പിടാതെ വരുന്ന തടിയന്മാരായ മുക്കുവന്മാരില്‍ നിന്ന് രണ്ടാമതൂണു വാങ്ങുന്നതിന്‌ ഹോട്ടലുടമ പണമീടാക്കും.
എന്നാലേ മുതലാകൂ!
(പിന്നെ, ഇവിടെ ഭക്ഷണം കഴിഞ്ഞ്‌ കഴിച്ച ആള്‍തന്നെ ഇലയെടുക്കണം.
പയ്യന്നൂര്‍ ഭാഷയില്‍ പറഞ്ഞാല്‍ "ഇലയെടുത്തു ചാടണം")

Tuesday, July 22, 2008

trees of museum ground . മ്യൂസിയത്തിലെ മരങ്ങള്‍


It was a winter break and I was with Martin, my friend.
We were sitting on a park bench inside the Botanical garden of the museum grounds at Thiruvanananthapuram.
The building with the tiled roof behind the trees is the 'Shabala' cafateria.
Behind that there is a police aid post.
Once i was forced to sit on the floor of that aid post with my friends.
I will never forget the ever rotten four letter words showered upon us on that day by the policemen .
തിരുവനന്തപുരത്തെ മ്യൂസിയത്തിനുള്ളില്‍ എന്തുമാത്രം മരങ്ങളാണുള്ളത്‌.
എല്ലാത്തിന്റെയും തടിപ്പുറത്ത്‌ പേരും മേല്‍വിലാസവും എഴുതിവച്ചിട്ടുണ്ട്‌.
മ്യൂസിയത്തിന്റെ കിഴക്കുഭാഗത്തുള്ള ശബള കഫറ്റീരിയയാണ്‌ ചിത്രത്തില്‍.
അതിനു പിന്നില്‍ ഞാന്‍ മറക്കാനാഗ്രഹിക്കുന്ന ഒരിടമുണ്ട്‌.
ഒരു പോലീസ്‌ എയിഡ്‌ പോസ്റ്റ്‌!
ഒരിക്കല്‍ ഒരുകൂട്ടം പോലിസുകാര്‍ എന്നെയും കൂട്ടുകാരെയും ഏതാണ്ട്‌ രണ്ടുമണിക്കൂറോളം അവിടെ നിലത്തിരുത്തി വധിച്ചുകളഞ്ഞു.
പാര്‍ക്കിലെ കമ്പിവേലിയുടെ മുകളിലൂടെ ചില ജിംനാസ്റ്റിക്‌ അഭ്യാസങ്ങള്‍ കാട്ടിയതിനായിരുന്നു ശിക്ഷ.

Monday, July 21, 2008

priya on a swing . പ്രിയindia > south india > tamil nadu > trichi > a residential area > a park > priya - a young girl in red on a swing.

മഞ്ഞവെയില്‍ മായുന്നൊരു വൈകുന്നേരം.

തൃച്ചിയിലെ അതേ പാര്‍ക്ക്‌.

കലപില കൂട്ടുന്ന കുഞ്ഞുങ്ങള്‍.

ചുവന്ന കുപ്പായമണിഞ്ഞ്‌ ഊഞ്ഞാലിലാടുന്ന ഇവള്‍ - പ്രിയ

Saturday, July 19, 2008

paarakkoottam . പാറക്കൂട്ടംKarvarnan sir told me,
there is an excellent place to draw!
OK, let’s go I said.
Packed things n took the scooter.
Searched and searched everywhere.
But he couldn’t recollect that same spot.
But I wasn’t disappointed.
Got this hilly landscape instead.
"വരയ്ക്കാന്‍ പറ്റിയ ഒരിടമുണ്ട്‌'
- കാര്‍ വര്‍ണ്ണന്‍സാര്‍ പറഞ്ഞു.
"നിറയെ കുന്നുകള്‍, ചെറിയചെറിയ പാറകള്‍.."
ഇറങ്ങിപ്പുറപ്പെട്ടു.
തോട്ടുവ, ആനയടി, പെരിങ്ങനാട്‌...
തെക്കുവടക്ക്‌ സ്ക്കൂട്ടറാടിച്ചതു മിച്ചം.
പറഞ്ഞ സ്ഥലം മാത്രം കാണാന്‍ കഴിഞ്ഞില്ല!

Friday, July 18, 2008

Old man of trichi . ഒറ്റയ്ക്കിരിക്കുന്ന വൃദ്ധന്‍


Getting late.
Sky became dark.
Street lights woke up.
A lonely crescent rose with a cool breeze.
Everyone was back to their home.
But this old man was still sitting on the culvert.
എത്രയോ നേരമായി വൃദ്ധന്‍ അവിടെ ഇരിക്കുന്നു.
ഇരുട്ടായി.
ദൂരെ നിന്നും ഒരു പാട്ടു കേള്‍ക്കാം.
സ്റ്റേജില്‍ കലാപരിപാടികള്‍ ഇപ്പോള്‍ തുടങ്ങും.
സ്ത്രീകളും കുട്ടികളും തിരക്കിട്ട്‌ അങ്ങോട്ട്‌ പോയിക്കഴിഞ്ഞു.
വൃദ്ധന്‍ അപ്പോഴും അവിടെത്തന്നെ ഇരുന്നു.

Thursday, July 17, 2008

dawn . പ്രഭാതം


Kuttanad, Alappuzha District, Kerala.
An Autumn morning with the touch of dues and sips of black tea.
A water colour work with the water from the sacred river pamba.
കുട്ടനാട്ടെ ചമ്പക്കുളം.
പമ്പാനദിയുടെ തീരത്ത്‌ ഒരു തണുത്ത പ്രഭാതം.
മുന്നില്‍ കടലാസും കളറുകളും. മഗ്ഗില്‍ തീര്‍ത്ഥം!
കപ്പില്‍ പകുതിയായ കട്ടന്‍.
ചായത്തില്‍ മുക്കിയ ബ്രഷ്‌ പലപ്പോഴും ചായയില്‍ മുക്കിപ്പോകും.

Wednesday, July 16, 2008

women of trichi . തൃച്ചിയിലെ പെണ്ണുങ്ങള്‍


I was sitting in the gallery of a stadium and watching a march past.
These ladies were just in front of me.
And I got an ample chance to capture them.
തൃച്ചിയിലെ മറ്റൊരു സായാഹ്നം.
മൈതാനത്ത്‌ മാര്‍ച്‌പാസ്റ്റ്‌ നടക്കുകയാണ്‌.
ഓരത്ത്‌ ഒരുപാട്‌ കാഴ്ചക്കാര്‍.
അവരിലൊരാളായി ഞാനും

Tuesday, July 15, 2008

friends at seashore . കടല്‍ത്തീരത്ത്‌ കൂട്ടുകാര്‍My friends in Thiruvananthapuram are well known for their adventure trips.
Travel is their passion. And I like their company.
It was raining and I was still sitting on a rock on the seashore to complete this.
മഴക്കാലമായിരുന്നു.
മണ്‍സൂണ്‍ ടൂറിസമൊക്കെയുള്ള നാടല്ലേ.
കടല്‍ത്തീരത്തേക്കുതന്നെ ബൈക്കുകള്‍ വിട്ടു.
വരച്ചു തുടങ്ങിയപ്പോഴേക്കും .. അതാ മഴ.

Wednesday, July 9, 2008

kanakakunnu . കനകക്കുന്ന്


A serene place in the heart of the city!
Calm and quiet with lot of plants, trees and grasses.
My friend Sasankan was giving me a good company

കനകക്കുന്ന് തിരുവനന്തപുരത്തുകാരുടെ മാനാഞ്ചിറ മൈതാനമാണ്‌.

'നിശാഗന്ധിയും' പുല്‍മേടുകളും കൊട്ടാരക്കെട്ടിനുചുറ്റുമുള്ള കല്ലുകള്‍ പാകിയ നടപ്പാതകളും അനേകായിരം മരങ്ങളും ചെടികളും പൂക്കളും ഒക്കെയായി പ്രൗഡമായ ഒരു ആലസ്യം സമ്മാനിക്കും ഇവിടം

- മലപ്പുറത്തെ കോട്ടക്കുന്നു പോലെ.

Tuesday, July 8, 2008

jayasree . ജയശ്രീ


She asked me,
can you draw my picture?
I said why not?
It was an evening at Trichi
and I was sitting in a park
trying to make a quick sketch of a girl swinging.

തൃച്ചിയിലെ ഒരു പാര്‍പ്പിടമേഘല.

വൈകുന്നേരത്ത്‌ ഞാനൊരു പാര്‍ക്കില്‍ പോയി.

വെയില്‍ മങ്ങുമ്പോള്‍ കുഞ്ഞുങ്ങള്‍ ഊഞ്ഞാലിലാടുന്നു.

കയ്യിലെ കടലാസും ചായങ്ങളും കണ്ട്‌ ഇവള്‍ അടുത്തു വന്നു.

എന്നിട്ടു ചോദിച്ചു.

" എന്നെ വരയ്ക്കാമോ?"

Monday, July 7, 2008

boat . ബോട്ട്‌


Old lake in the Thiruvananthapuram zoo.
A cool place with full of greenery and its reflection!
I have painted a number of paintings sitting here.
This work is fifteen years old.
It brings back the memories of my college days.

ഇത്‌ തിരുവനന്തപുരം മൃഗശാലയ്ക്കുള്ളിലെ തടാകം.

കുളിര്‍മ്മ പകരുന്ന ഒരിടം.

ഈബോട്ട്‌ എന്നെങ്കിലും ഒാടുന്നതായി കണ്ട ഓര്‍മ്മയില്ല.

നിങ്ങളിരുവര്‍ക്കും വേണ്ടത്‌ സ്വകാര്യതയാണെങ്കില്‍ ഇവിടെ വരിക.