Wednesday, October 22, 2008
rain tree . മഴമരം
This is one of my three watercolour paintings done during the stay at Puducheri.
When I see this picture, I recollect the old couple whom I met under this rain tree.
They were waiting near the culvert with their moped to get someone’s help.
The lady was too weak to climb and sit on the seat of that moped.
….. When the old man and old woman gave me a thankful smile, for a moment, I thought, I have done a great thing!
മഴമരത്തിന്റെ തണലത്ത് മോപ്പെഡുമായി നില്‍ക്കുകയാണ് അവര്‍.
വൃദ്ധദമ്പതികള്‍.
മുത്തശ്ശിക്ക് മോപ്പെഡിലേക്ക് കയറാന്‍ വയ്യ.
ഒരു കൈ സഹായം വേണം.
എത്ര നിസ്സാരമായ ഒരു സഹായം!
പക്ഷേ, നന്ദിപൂര്‍വ്വമുള്ള ആ പുഞ്ചിരി...
...എത്ര അമൂല്യം!
Wednesday, October 15, 2008
The bull without cart . വണ്ടിയില്ലാത്ത കാള
.
It was a sultry afternoon.
The dirty dust of the Nagarkovil was showering all over our bodies with the hot and naughty wind.
This bull was resting in the middle of the road and we were on the broken slabs over the sewage near the bus stand.
Martin brought some stones to prevent my paper from flying off.
We were really mad.
A crowd appeared to watch this tamasha.
.
മാര്‍ട്ടിനോടൊപ്പം തോവാളയിലും മറ്റും കറങ്ങിയ കൂട്ടത്തില്‍ ചെയ്ത രണ്ടു ചിത്രങ്ങളായിരുന്നു “വണ്ടിയില്ലാത്ത കാള“യും “കാളയില്ലാത്ത വണ്ടി“യും.
ഞാന്‍ പയ്യന്നൂരിലേക്കും പിന്നീട് അടൂരേക്കും പോയപ്പോള്‍ വീട്ടില്‍ അച്ഛനും അമ്മയും ഒറ്റയ്ക്കായിരുന്നു.
അവരെ കാണാനായി വല്ലപ്പോഴും എത്തുന്ന എന്നെ പൂമുഖത്തുവച്ചിരുന്ന ഈ ചിത്രം പലപ്പോഴും അസ്വസ്ഥനാക്കി.
.
Monday, October 13, 2008
kovalam . കോവളം
Wednesday, August 13, 2008
giraffe . ജിറാഫ്
again the same old place.
Sunday, August 3, 2008
Van Gogh, tree and me. ഗോഗേട്ടനും ഞാനും
Friday, August 1, 2008
Sword > Ponmudi . വാളേ വാള്
പൊന്മുടി.
തിരുവനന്തപുരത്തിന്റെ സ്വന്തം ഹില്‍സ്റ്റേഷന്‍.
തമ്പാനൂരില്‍നിന്നും രാവിലെ ഒരു ബസ്സുണ്ട്. കോളേജ് വിട്ട് വീട്ടിലെത്തുന്ന അതേ സമയം തിരിച്ചെത്താം.
മലമുകളില്‍ ബിയറു കിട്ടും.
അത് കുടിച്ചിട്ട് കുപ്പി എവിടെയെങ്കിലും എറിഞ്ഞ് പൊട്ടിക്കാം.
പെണ്‍കുട്ടിയേയും കൊണ്ടാണ് ഒറ്റയ്ക്കു പോകുന്നതെങ്കില്‍ ആയോധനകലകളെന്തെങ്കിലും പഠിച്ചിരിക്കുന്നത് നന്നായിരിക്കും.
പണ്ട് ഇവിടം മുതല്‍ തിരുവനന്തപുരം വരെയുള്ള 65കിലോമീറ്റര്‍ റോഡില്‍ രാത്രിയില്‍ നെടുനീളെ വെച്ചൊരു വാളിനെ മറക്കുവാനാകുമോ എന്നെങ്കിലും?
Monday, July 28, 2008
lodhi gardens . ലോധി പൂന്തോട്ടം
Saturday, July 26, 2008
water water everywhere . കള്ളും വള്ളവും വെള്ളവും
This is Champakkulam, where four rivers flow parallel towards the Arabian Sea.
A place in Kuttanad (Alappuzha district in Kerala) famous for the three ‘k’s.
Kallu (toddy), kappa (tapioca) and karimeen (a fresh water fish) .
ഒരാള്‍ക്ക് കള്ളുകുടിച്ചാല്‍ ഉടന്‍ വയറിളക്കമാണെന്നു കരുതുക.
ഇനി ഒരു രാത്രി അയാള്‍ ഒരു മുറിയില്‍ അകപ്പെട്ടെന്നു കരുതുക.
പാതിരാത്രിയായപ്പോ അയാള്‍ക്ക് അതിഭയങ്കര ദാഹം വന്നെന്നു കൂടി കരുതുക.
അവിടെ ആകെയുള്ളത് കൂടെയുള്ളവര്‍ കഴിച്ചു ബാക്കിവച്ച ഒരുതുടം കള്ള്!
സുഹൃത്തേ, താങ്കളാണെങ്കില്‍ എന്തുചെയ്യും?
Friday, July 25, 2008
ice cream . ഐസ് ക്രീം!
ഇത് തിരുവനന്തപുരത്തുള്ള മ്യൂസിയത്തിന്റെ കിഴക്കുഭാഗത്തെ മറ്റൊരു ദൃശ്യം.
ഇവിടെയുള്ള ഐസ്ക്രീം പാര്‍ലറുകളില്‍ കോണ്‍ ഐസ്ക്രീം മാത്രമേ കിട്ടൂ.
കഴിച്ചു കഴിഞ്ഞ് ബാക്കിവരുന്നത് തോന്നിയിടത്തെറിഞ്ഞുപോകലാണല്ലോ നമ്മുടെ ശീലം.
അപ്പോ ഇതുതന്നെയാണ് നല്ലത്.
ദില്ലിയില്‍നിന്നും വന്ന മത്തായിയുടെയും എന്റെയും വക രണ്ടു റൗണ്ട് ഐസ്ക്രീം കഴിച്ചുകഴിഞ്ഞപ്പോഴാണ് ശശാങ്കന് അതോര്‍മ്മ വന്നത്.
'ഷുഗര്‍'.
ഉടനേ ഓടി ഗുളികയ്ക്ക്.
Thursday, July 24, 2008
Shameless cat . നാണമില്ലാത്ത പൂച്ച
Wednesday, July 23, 2008
A coastal lunch . തുറയിലെ ഊണ്
See some dark men, women, dogs, children, red mud paths near the rocky fences and hundreds of tiny gray huts surrounded by thousands of coconut trees.
Whenever I see this picture, I remember the lunch I had on that day from a small ‘tea shop’ with my friend.
Tuesday, July 22, 2008
trees of museum ground . മ്യൂസിയത്തിലെ മരങ്ങള്‍
Monday, July 21, 2008
priya on a swing . പ്രിയ
Saturday, July 19, 2008
paarakkoottam . പാറക്കൂട്ടം
Friday, July 18, 2008
Old man of trichi . ഒറ്റയ്ക്കിരിക്കുന്ന വൃദ്ധന്‍
Thursday, July 17, 2008
dawn . പ്രഭാതം
Wednesday, July 16, 2008
women of trichi . തൃച്ചിയിലെ പെണ്ണുങ്ങള്‍
Tuesday, July 15, 2008
friends at seashore . കടല്‍ത്തീരത്ത് കൂട്ടുകാര്‍
My friends in Thiruvananthapuram are well known for their adventure trips.
Wednesday, July 9, 2008
kanakakunnu . കനകക്കുന്ന്
Calm and quiet with lot of plants, trees and grasses.
My friend Sasankan was giving me a good company
കനകക്കുന്ന് തിരുവനന്തപുരത്തുകാരുടെ മാനാഞ്ചിറ മൈതാനമാണ്.
'നിശാഗന്ധിയും' പുല്‍മേടുകളും കൊട്ടാരക്കെട്ടിനുചുറ്റുമുള്ള കല്ലുകള്‍ പാകിയ നടപ്പാതകളും അനേകായിരം മരങ്ങളും ചെടികളും പൂക്കളും ഒക്കെയായി പ്രൗഡമായ ഒരു ആലസ്യം സമ്മാനിക്കും ഇവിടം
- മലപ്പുറത്തെ കോട്ടക്കുന്നു പോലെ.
Tuesday, July 8, 2008
jayasree . ജയശ്രീ
തൃച്ചിയിലെ ഒരു പാര്‍പ്പിടമേഘല.
വൈകുന്നേരത്ത് ഞാനൊരു പാര്‍ക്കില്‍ പോയി.
വെയില്‍ മങ്ങുമ്പോള്‍ കുഞ്ഞുങ്ങള്‍ ഊഞ്ഞാലിലാടുന്നു.
കയ്യിലെ കടലാസും ചായങ്ങളും കണ്ട് ഇവള്‍ അടുത്തു വന്നു.
എന്നിട്ടു ചോദിച്ചു.
" എന്നെ വരയ്ക്കാമോ?"
Monday, July 7, 2008
boat . ബോട്ട്
ഇത് തിരുവനന്തപുരം മൃഗശാലയ്ക്കുള്ളിലെ തടാകം.
കുളിര്‍മ്മ പകരുന്ന ഒരിടം.
ഈബോട്ട് എന്നെങ്കിലും ഒാടുന്നതായി കണ്ട ഓര്‍മ്മയില്ല.
നിങ്ങളിരുവര്‍ക്കും വേണ്ടത് സ്വകാര്യതയാണെങ്കില്‍ ഇവിടെ വരിക.