Monday, April 20, 2009

the cart without bull . കാളയില്ലാത്ത വണ്ടി


The trip to ‘Thovala’ with Martin was
the most fruitful one in my life as an artist.
Lotus ponds, coconut groves,
fields with paddy and “jamanthi” flowers
and the never ending breeze
with the smell of “kolunthu” are the specialties of Thovala.
The small rock hillocks looks like
mud cakes made by God
when he was a small kid.
തോവാളയിലെ പൂച്ചന്ത കണ്ടുമടങ്ങുമ്പോഴാണ്
വഴിയോരത്ത് ഈ കാളയില്ലാത്ത വണ്ടി കണ്ടത്. വേറൊന്നുമാലൊചിച്ചില്ല.
അവിടെ കുത്തിയിരുന്നു. വര തുടങ്ങി.
മാര്‍ട്ടിന്‍ കൂടെത്തന്നെയുണ്ട്.
ഒന്ന്.. രണ്ട്.. മൂന്ന്... നാല് .. ആളുകള്‍ കൂടിക്കൂടി വന്നു.
കാഴ്ചകാണാന്‍ വന്നവരല്ല. പണിക്കാര്‍.
ഞാനിരുന്നത് ഒരു വര്‍ക്ക് ഷോപ്പിന്റെ പണിമുറ്റത്തായിരുന്നു.
പുലര്‍ച്ചയായതിനാല്‍ അറിഞ്ഞില്ല.
നിമിഷനേരം കൊണ്ട് എനിക്കുചുറ്റും യന്ത്രങ്ങളും
കവചങ്ങളും പണിയായുധങ്ങളും നിരന്നു.
എണ്ണയുടെയും ഗ്രീസിന്റെയും ഗന്ധം.
തട്ടലിന്റെയും മുട്ടലിന്റെയും ചുറ്റികക്കൊട്ടലിന്റെയും ശബ്ദം.
കടുക്കുന്ന വെയില്‍.
അതുകൊണ്ടെന്താ..
ചിത്രം വേഗം തീര്‍ക്കാന്‍ പറ്റി.


3 comments:

വാഴക്കോടന്‍ ‍// vazhakodan said...

നല്ല സമീപനം! ഇനിയും വരക്കൂ

മുക്കുവന്‍ said...

ഇനിയപ്പോള്‍ വണ്ടിയില്ലാത്ത കാളയായിക്കോട്ടേ!നന്നായിരിക്കുന്നു

Jayasree Lakshmy Kumar said...

വളരേ നല്ല ചിത്രം. ഇഷ്ടപ്പെട്ടു