Wednesday, June 24, 2009

dockyard . കടവ്


Kulanada.
This is river Achan kovil.
These old boats in the waterfront are there for ages.
There are pieces of clouds in the boat, waiting for a trip.
They are the light blue mirror image of the sky in the rain water.
ശബരിമല സീസണിലാണ് കുളനട സജീവമാകുന്നത്.
പന്തളത്തുള്ള അയ്യപ്പന്റെ അമ്പലത്തില്‍ തൊഴുതിട്ടാണ്
പലരും മല ചവിട്ടാന്‍ പോകാറ്.
മണ്ഡലകാലമാകുന്നതിന് തൊട്ടുമുമ്പ് ഈ ഭാഗത്തെ റോഡുകളില്‍
സ്ഥിരമായി കാണാറുള്ള കുഴികളും ഗര്‍ത്തങ്ങളും അപ്രത്യക്ഷമാകും.
ഇത് കുളനടയിലെ ഒരു കടവ്.
ഈ തോണികള്‍ നാളേറെയായി ഇവിടെയുണ്ട്.

Friday, June 19, 2009

Lily pond . ആമ്പല്‍‌കുളം


Punnamood – where, I have a house;
Where, my father and mother were living for the last eleven years.
Now, my father is no more.
And now, no one stays in that house.
This is a pond near that house.
And it took eleven long years for me to find this little lily, worth to draw.
തൊട്ടടുത്തുള്ള ചിലതിനെ നാം പലപ്പോഴും കാണാറില്ല.
ഇത് പുന്നമൂട്ടിലെ ഒരു കുളം.
എത്രയോ തവണ ഇതുവഴി നടന്നിരിക്കുന്നു.
മക്കളെ ചീരയും പയറും വാഴയും വളരുന്ന വയലു കാണിക്കാനായി ഇതുവഴിയാണ് പോകാറ്.
കൊക്കുകള്‍, മൊണ്ടികള്‍, താറാവുകള്‍...
ചിലപ്പോള്‍ കൂട്ടമായി പാറിപ്പോകുന്ന തത്തകള്‍...
അങ്ങനെ കാഴ്ചകല്‍ ഒരുപാടുണ്ട്.