Monday, April 20, 2009

the cart without bull . കാളയില്ലാത്ത വണ്ടി


The trip to ‘Thovala’ with Martin was
the most fruitful one in my life as an artist.
Lotus ponds, coconut groves,
fields with paddy and “jamanthi” flowers
and the never ending breeze
with the smell of “kolunthu” are the specialties of Thovala.
The small rock hillocks looks like
mud cakes made by God
when he was a small kid.
തോവാളയിലെ പൂച്ചന്ത കണ്ടുമടങ്ങുമ്പോഴാണ്
വഴിയോരത്ത് ഈ കാളയില്ലാത്ത വണ്ടി കണ്ടത്. വേറൊന്നുമാലൊചിച്ചില്ല.
അവിടെ കുത്തിയിരുന്നു. വര തുടങ്ങി.
മാര്‍ട്ടിന്‍ കൂടെത്തന്നെയുണ്ട്.
ഒന്ന്.. രണ്ട്.. മൂന്ന്... നാല് .. ആളുകള്‍ കൂടിക്കൂടി വന്നു.
കാഴ്ചകാണാന്‍ വന്നവരല്ല. പണിക്കാര്‍.
ഞാനിരുന്നത് ഒരു വര്‍ക്ക് ഷോപ്പിന്റെ പണിമുറ്റത്തായിരുന്നു.
പുലര്‍ച്ചയായതിനാല്‍ അറിഞ്ഞില്ല.
നിമിഷനേരം കൊണ്ട് എനിക്കുചുറ്റും യന്ത്രങ്ങളും
കവചങ്ങളും പണിയായുധങ്ങളും നിരന്നു.
എണ്ണയുടെയും ഗ്രീസിന്റെയും ഗന്ധം.
തട്ടലിന്റെയും മുട്ടലിന്റെയും ചുറ്റികക്കൊട്ടലിന്റെയും ശബ്ദം.
കടുക്കുന്ന വെയില്‍.
അതുകൊണ്ടെന്താ..
ചിത്രം വേഗം തീര്‍ക്കാന്‍ പറ്റി.


Friday, April 17, 2009

neyyar dam . നെയ്യാര്‍ ഡാം


Neyyar dam is 21km away from Thiruvananthapuram,
It's a beautiful picnic spot.
The cool blue lake with green frills touches
the violet mountain range of 'Sahya'.
The water flowing out from the dam carries
thousands of fallen forest leaves -
red .....
orange ....
yellow ....

പണ്ട് പ്രൈമറി സ്കൂളില്‍ പഠിക്കുമ്പോഴാണ്

ആദ്യമായി നെയ്യാര്‍ ഡാമില്‍ പോകുന്നത്.

സര്‍ക്കാര്‍ ബസ്സിലായിരുന്നു അന്നത്തെയൊക്കെ എസ്കര്‍ഷനെന്നാണ് ഓര്‍മ്മ.

ഡാമിലേക്കുള്ള പഠനയാത്രയെപ്പറ്റിയും

അവിടെയുള്ള ജീവന്‍ തുളുമ്പുന്ന പ്രതിമകളെക്കുറിച്ചുമൊക്കെ

അന്നു ടീച്ചര്‍ ഞങ്ങളെക്കൊണ്ട് വിവരണമെഴുതിച്ചിരുന്നു.

പിന്നീട് കാഴ്ചകാണാനും ചിത്രം വരയ്ക്കാനുമൊക്കെയായി

എത്രയോ തവണ ഇവിടെ വന്നിരിക്കുന്നു.

മുതിര്‍ന്നപ്പോല്‍ യാത്ര കൂട്ടുകാരോടൊപ്പം ബൈക്കിലായെന്നുമാത്രം.

Saturday, April 4, 2009

peacocks of trichi . തൃച്ചിയിലെ മയിലുകള്‍


തൃച്ചിയിലെ ഒരു പാര്‍പ്പിട മേഘല.
വൃത്തിയുള്ള നിരത്തുകള്‍.
ചുറ്റും കുറ്റിക്കാട്.
മയിലുകള്‍ എവിടെയും യഥേഷ്ടം വിഹരിക്കുന്നു.
പാതയോരത്ത്, വീട്ടുവളപ്പില്‍, പൊന്തക്കാട്ടില്‍, നടുറോഡില്‍!
ചില പൂവാലന്മാര്‍ മരത്തിനു മുകളിലേക്കു പറന്നുകയറി
പ്രൌഡിയോടെ അവിടെ ഇരിപ്പുറപ്പിക്കുന്നു.
പെണ്‍‌മയിലുകള്‍ ചിതലുകളേയോ, പുഴുക്കളേയോ
ചിക്കിപ്പെറുക്കുന്നു.
ചില പൂവന്മാരെ കണ്ടാല്‍ പിടയാണെന്നേ തോന്നൂ!
വാലു പൊഴിഞ്ഞവ.
പുതിയ വാലുമുളയ്ക്കും വരെ നാണക്കേട് സഹിക്കണം.
Men without mustache may be great looking.
But peacocks without tails look funny!
Here are some tailless peacocks from Trichi.
In this part of Trichi it’s easy to capture peacocks in to your paintings.
Even if the peacock you are drawing is moving away from the frame,
you need not worry.
Within no time another set of peacocks will be available there!
After framing the painting I have shown this work
to one of my friends.
And he said,
“Peacocks moving from right to left is inauspicious”.
But I don’t mind.
Let them walk as they like.