Wednesday, August 13, 2008

giraffe . ജിറാഫ്‌



again the same old place.
the boat house inside the thiruvananthapuram zoo.
but this time i turned to the other side to paint.
two three times a giraffe came to watch what i'm doing.
മൃഗശാലയ്ക്കുള്ളിലെ തിരക്കൊഴിഞ്ഞ അതേ ബോട്ട്‌ ക്ലബ്‌.
മൃഗപാലകരുടെ പണിയായുധങ്ങള്‍ സൂക്ഷിക്കുന്ന പഴയ കെട്ടിടമാണിത്‌.
ഇതിനു പിന്നിലാണ്‌ ജിറാഫിന്റെ കൂട്‌.
പണ്ട്‌, രണ്ടാമത്തെ (നന്ദന്‍കോടുള്ള) വാടകവീട്ടില്‍ താമസിക്കുമ്പോള്‍ കുളിമുറിയുടെ കിളിവാതിലിലൂടെ ദൂരെ മൃഗശാലയും ഉയര്‍ന്നുനില്‍ക്കുന്ന ജിറാഫിന്റെ തലയും കാണാമായിരുന്നെന്ന് അമ്മ പറയും.

Sunday, August 3, 2008

Van Gogh, tree and me. ഗോഗേട്ടനും ഞാനും



This is a very, very ordinary tree we can see any where in our surroundings.
But see the striking resemblance of it with the trees of Vincent Van Gogh!
I got this from the Kanakakunnu premises.
ഇത്‌ കനകക്കുന്നിലെ ഒരു മരം.
എന്നാല്‍ ഇതു വരയ്ക്കുമ്പോള്‍ മരം നെതര്‍ലാന്റിലെ ഏതോ ഗ്രാമപ്രദേശത്തേതാണെന്നും ഞാന്‍ വിന്‍സെന്റ്‌ വന്‍ ഗോഗിന്റെ അനുജനാണെന്നും എനിക്കു തോന്നി!

Friday, August 1, 2008

Sword > Ponmudi . വാളേ വാള്‌



Do you know that the record for producing the longest sword in the world is belonging to me?
It began from the hill top of Ponmudi and ended at the Thampanur bus stand, Thiruvananthapuram.
It was the same day on which Sasankan fell down from his bike for the first time.
Thanks to Mathayi who took the trouble of carrying me all the way down on his bike (and helped me to sit in an ideal ‘back to back’ posture to deliver that wonderful sword!).
The trace of that sword which divided the 65km road in to two exact parts (65km each) might have been faded. But those memories will never fade.

പൊന്മുടി.

തിരുവനന്തപുരത്തിന്റെ സ്വന്തം ഹില്‍സ്റ്റേഷന്‍.

തമ്പാനൂരില്‍നിന്നും രാവിലെ ഒരു ബസ്സുണ്ട്‌. കോളേജ്‌ വിട്ട്‌ വീട്ടിലെത്തുന്ന അതേ സമയം തിരിച്ചെത്താം.

മലമുകളില്‍ ബിയറു കിട്ടും.

അത്‌ കുടിച്ചിട്ട്‌ കുപ്പി എവിടെയെങ്കിലും എറിഞ്ഞ്‌ പൊട്ടിക്കാം.

പെണ്‍കുട്ടിയേയും കൊണ്ടാണ്‌ ഒറ്റയ്ക്കു പോകുന്നതെങ്കില്‍ ആയോധനകലകളെന്തെങ്കിലും പഠിച്ചിരിക്കുന്നത്‌ നന്നായിരിക്കും.

പണ്ട്‌ ഇവിടം മുതല്‍ തിരുവനന്തപുരം വരെയുള്ള 65കിലോമീറ്റര്‍ റോഡില്‍ രാത്രിയില്‍ നെടുനീളെ വെച്ചൊരു വാളിനെ മറക്കുവാനാകുമോ എന്നെങ്കിലും?