Tuesday, July 6, 2010

ദേവദാരുച്ചോട്ടില്‍ . under the deodar cedars


.
 .







.













The valley was covered with blossoming deodar cedars. 
They were charming with sensuous, weeping branches 
and soft, touchable foliages. 
The river Beas was flowing with wild giggles below us. 
And majestic Himalaya above the tree top 
appeared elegant with his shining whiteness. 
When I was painting the trees, 
Sariza was changing her wet clothes.
.
പൈന്‍ മരങ്ങള്‍ അഞ്ചുതരമുണ്ട് മനാലിയില്‍.
ദേവദാരുക്കളാണ് അവയില്‍ കൂടുതലും.
ആകാശത്തോളം ഉയരവും അതിനൊത്തവണ്ണവും,
നിറഞ്ഞ ഇലച്ചാര്‍ത്തുകളുമുള്ള പ്രൌഡവൃക്ഷങ്ങള്‍.
 
പാതയ്ക്ക് ഇരുവശവും മരങ്ങളാണ്.
ഒരു വശത്ത് മാനം മുട്ടുന്ന കുന്നുകള്‍ നിറയെയും
മറുവശത്ത്, അങ്ങു താഴെ നൂലായൊഴുകുന്ന നദിക്കരയോളവും.

.
. 

Tuesday, June 1, 2010

ഇളവെയിലില്‍ . in the golden glow


















എന്റെ ഫ്യൂജി കളര്‍ പേപ്പര്‍ പുസ്തകത്തിലെ ഫോളിയേജ് ഗ്രീന്‍ തീര്‍ക്കുമാറ് 
മഞ്ഞനിറമായിരുന്നു ആ പ്രഭാതത്തിന്.  
സ്വര്‍ണ്ണത്തിന് സുഗന്ധം എന്ന പോലെ ആയിരുന്നു,
ഇളവെയിലില്‍ തിളങ്ങുന്ന പൊന്തക്കാടുകള്‍ വരയ്ക്കാനിരുന്ന എന്റെ മുന്നിലേക്ക് 
ഒരു കൂട്ടം മയിലുകള്‍ എത്തിയത്.
.
Every blades of grass were glowing.
Every twigs were bustling.
It was indeed a dream like day break, 
when pea cocks were honking their mating calls.

Saturday, May 29, 2010

പൊന്തക്കാട് . bushes



















My small bag was filled with colours and brushes.
And there were bushes every where to draw.
They were different form the bushes of our place.
Yellows, browns and olive greens were shining with their 
contrasting tints and shades.
Cries of some lonely pea cocks were heard chronically.
.
ട്രെയിനിലെ സെക്കന്റ് ക്ലാസ്സിന്റെ ഗന്ധവുമായി 
ഉഷ്ണിച്ച് പുറത്തിറങ്ങിയപ്പോള്‍ ഫുട്ട്ബോര്‍ഡും നിറഞ്ഞു കവിയുന്ന 
തിരക്കുമായി ലോക്കല്‍ ബസ്സുകള്‍! 
എങ്ങനെയോ ഇവിടെ എത്തി. 
ഇവിടം സ്വര്‍ഗ്ഗമാണെന്നു തോന്നിയതു വെറുതേയായിരുന്നില്ല. 
പട്ടണത്തില്‍ നിന്നകന്ന് സ്വസ്ഥമായ ഒരു സ്ഥലം. 
പൊന്തക്കാടുകളും ചെറുവഴികളും 
കട്ടിയില്ലാക്കാറ്റും ഒക്കെയായി ഒരിടം. 
കൂട്ടിന് ഒരു പറ്റം മയിലുകളും.